കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.
Apr 17, 2026 11:01 PM | By PointViews Editor

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ ഇറങ്ങിയ വ്യാജ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അഡ്വക്കേറ്റ് സണ്ണി ജോസഫ് നൽകിയ പരാതിയിൽ സൈൈബർ  പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യാജ കത്ത് നിർമ്മിച്ചതിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപി ക്കും നേരത്തെ പരാതി നൽകിയിരുന്നു.ഇത് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ സിപിഎം നേതാവുമായ അഡ്വ.കെ.ജെ.ജോസഫിനെതിരെയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, ബീഫെഡ് ചെയർമാൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള കെ.ജെ.ജോസഫ് ഏതാനും വർഷങ്ങളായി സിപിഎമ്മിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സിപിഎം നിയന്ത്രണത്തിലുള്ള കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റും സിപിഎം ൻ്റ കർഷക സംഘടനയുടെ ഭാരവാഹിയുമാണ്. വ്യാജ കത്ത് നിർമിച്ചത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു. കെ.ജെ.ജോസഫിന് പുറമേ അബ്ദുൾ ഖാദർ എന്നയാൾക്കെതിരെയും എഫ് ഐആറിൽ പരാമർശമുണ്ട്. ഇവർ ഇരുവരുടെയും ഫേസ് ബുക്ക് പേജുകളിലാണ് വ്യാജ കത്ത് പ്രത്യക്ഷപ്പെട്ടത് എന്നാണ് പരാതി. ഇത്വ്യാ സംബന്ധിച്ച് പല തരത്തിൽ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കെ.സുധാകരനെതിരെ നടത്തിയ നീക്കമെന്ന വ്യാജേന പ്രചരിപ്പിച്ച് സണ്ണി ജോസഫിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് വികാരം തിരിച്ചുവിടാൻ കാരണമായ വ്യാജ കത്തിൻ്റെ പേരിൽ സുധാകരൻ അനുകൂലികൾ എന്ന് പറയപ്പെടുന്ന പാർട്ടി വിരുദ്ധർ സണ്ണി ജോസഫിനെതിരെ പ്രചാരണവും നടത്തിയിരുന്നു. സണ്ണി ജോസഫിനെ വ്യക്തിഹത്യ ചെയ്യുന്ന ബോർഡുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുകയും സണ്ണി ജോസഫിനെ അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ നിയമത്തിൻ്റെ എല്ലാ വഴികളിലും നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കമുണ്ടാക്കുന്ന ഈ കേസ് കെ.കെ.ശൈലജയ്ക്കും തിരിച്ചടിയാകും.

An FIR has been filed against a former Congress leader and CPM leader, a native of Kottiyoor, on a complaint filed by MLA Sunny Joseph against a forged letter in the name of the KPCC President.

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories